വാഷിങ്ടൺ: ഒമിക്രോണിനെ കുറിച്ച് കൂടുതൽ ഭയക്കേണ്ടെന്നാണ് ശാസ്ത്രലോകത്തിെൻറ അഭിപ്രായം. ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നതായി പ്രാഥമിക േഡറ്റ സൂചിപ്പിക്കുന്നു, എന്നാൽ ഇത് ഒമിക്രോൺ അണുബാധയുടെ ഫലമായാകണം എന്നില്ല, രോഗബാധിതരുടെ എണ്ണത്തിലെ വർധന മൂലമാകാം.
ഒമിക്രോൺ വകഭേദത്തിെൻറ തീവ്രത മനസ്സിലാക്കാൻ ആഴ്ചകളെടുക്കും. ചില സർവകലാശാലകൾ നടത്തിയ പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങൾ ഒമിക്രോൺ ബാധിച്ചവരിലുണ്ടാകുന്നു എന്നാണെന്നും യു.എസിലെ പകർച്ചവ്യാധി രോഗ വിദഗ്ധൻ ഡോ. ആൻറണി ഫൗച്ചി ചൂണ്ടിക്കാട്ടി.
ഒമിക്രോൺ കൂടുതൽ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് യു.എസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ ഡോ. ഫ്രാൻസിസ് കോളിൻസ് അഭിപ്രായപ്പെട്ടു. മാസ്ക് ധരിക്കലും വാക്സിനേഷനും കൊണ്ടുമാത്രമേ കോവിഡിനെ തടയാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.