ഓക്​സിജൻ അളവ്​ 92 ശതമാനമെത്തിയാലും പരിഭ്രാന്തി വേണ്ട -എയിംസ്​ ഡയറക്​ടർ

ന്യൂഡൽഹി: ശരീരത്തിലെ ഓക്സിജൻ അളവ്​ 92 മുതൽ 94 ശതമാനം വരെ താഴ്​ന്നാലും പരിഭ്രാന്തി വേണ്ടെന്ന്​​ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. കോവിഡ് ചികിത്സക്ക്​ ഓക്സിജൻ തെറാപ്പി എന്നത്​ സംബന്ധിച്ച്​ എയിംസ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

വെൻറിലേഷനെക്കാൾ ഓക്സിജൻ തെറാപ്പി പ്രധാനമാണെന്ന് യോഗത്തിൽ വിദഗ്ധർ ഉൗന്നിപ്പറഞ്ഞു. ഓക്സിജൻ തെറാപ്പി വഴി കൂടുതൽ ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും. എന്നാൽ ഓക്സിജൻ ലാഭിക്കുക, അമിതമായി ഉപയോഗിക്കാതിരിക്കുക എന്നതും പ്രധാനമാണ്​. ആരുടെയെങ്കിലും ഓക്സിജൻ അളവ്​ 95 ശതമാനമാണെങ്കിൽ, അത് 98ഉം 99ഉം ശതമാനത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് അനാവശ്യമാണെന്നും വിദഗ്​ധർ ചൂണ്ടിക്കാട്ടി.

'ഓക്സിജൻ അളവ്​ ഏകദേശം 94 ശതമാനമാണെങ്കിൽ, നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് ഓക്സിജൻ ഉണ്ടെന്നാണ് അർത്ഥം. മുമ്പ് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്ക്​ ദീർഘനേരം ഓക്സിജൻ തെറാപ്പി ചെയ്യുമ്പോൾ, ഓക്സിജൻ അളവ്​ 88 ശതമാനം പോലും പ്രശ്​നമുള്ളതായിരുന്നില്ല. 92^93 ശതമാനം ഓക്സിജൻ അളവ്​ ഒരിക്കലും ഗുരുതരമായി കണക്കാക്കരുത്. പരിഭ്രാന്തരാകാതെ വൈദ്യസഹായം തേടാനുള്ള സുരക്ഷിത നിലയാണത്' -ഡോ. ഗുലേറിയ പറഞ്ഞു.

15 മിനിറ്റ്​ വിശ്രമിച്ചശേഷം ഓക്സിജൻ അളവ്​ പരിശോധിക്കേണ്ടതി​െൻറ ആവശ്യകതയും വിദഗ്​ധർ വെബിനാറിൽ ഉൗന്നിപ്പറഞ്ഞു. ഇങ്ങനെ പരി​േശാധിക്കു​േമ്പാൾ സ്​ഥിരമായി ഒാക്​സിജൻ അളവിൽ കുറവ്​ കാണുകയാണെങ്കിൽ മാത്രം ഡോക്​ടറെ കണ്ടാൽ മതി. ഒറ്റത്തവണ കുറവ്​ വരു​േമ്പാൾ ചികിത്സ തേടേണ്ടതില്ല. കാരണം നിങ്ങളുടെ ചുറ്റുപാടുമായി ബന്ധപ്പെട്ടും അളവിൽ വ്യത്യാസം വരാം. 

Tags:    
News Summary - No need to panic even if the oxygen level reaches 92% - AIIMS Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.