ഒമിക്രോൺ ഭീതിക്കിടെ ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ് കേസുകൾ ഒറ്റ ദിവസം കൊണ്ട് ഇരട്ടിയായി

കേപ്ടൗൺ: കൊറോണ വൈറസിന്‍റെ വ്യാപനശേഷിയേറിയ ഒമിക്രോൺ വകഭേദം ലോകത്തെയാകെ ആശങ്കയിലാക്കവേ ദക്ഷിണാഫ്രിക്കയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്. പുതിയ രോഗികളുടെ എണ്ണം ഒറ്റ ദിവസം കൊണ്ട് ഇരട്ടിയിലേറെയായി.

4373 പേർക്കാണ് ഒരു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം 8561 ആയി വർധിച്ചു. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഏറ്റവുമൊടുവിൽ സൗദി, യു.എ.ഇ, യു.എസ് എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിരിക്കുകയാണ്.

അതിനിടെ, ഒമിക്രോണിന്‍റെ പശ്ചാത്തലത്തിൽ ഏതാനും രാജ‍്യങ്ങളിൽനിന്നുള്ളർക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്കിനെതിരെ രൂക്ഷ വിമർശനവുമായി യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് രംഗത്തെത്തി. കോവിഡ് വൈറസിന് അതിർത്തികളില്ല, ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളെയും മേഖലകളെയും ഒറ്റപ്പെടുത്തുന്ന യാത്ര വിലക്കുകൾ അന്യായവും ഫലപ്രാപ്തിയില്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ കൂടുതൽ പരിശോധനക്ക് വിധേയമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - new covid cases doubled in south africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.