വാനര വസൂരി; ഉന്നതാധികാര യോഗം വിളിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് വാനര വസൂരി കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച ഉന്നതാധികാര യോഗം വിളിച്ചു സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഡൽഹിയിൽ 31കാരിയായ നൈജിരീയൻ യുവതിക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം ഒമ്പതായി.

വാനര വസൂരി വ്യാപനം തടയാൻ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. രോഗിയുമായി അടുത്തിടപഴകൽ, ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പർക്കം, രോഗി ഉപയോഗിച്ച വസ്തുക്കളുമായുള്ള പരോക്ഷ സമ്പർക്കം എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യതയുണ്ടെന്നും അവ ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്. രോഗവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ നടത്തരുതെന്നും മന്ത്രാലം അറിയിച്ചു. 

Tags:    
News Summary - monkey pox; The Center called a high-powered meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.