‘ദ ജേർണി ഓഫ് 10,000 ജോയന്റ് റീപ്ലേസ്മെന്റ്’ വിഷയത്തെ ആസ്പദമാക്കിയുള്ള അവതരണത്തിൽ ഡോ. സമീർ അലി (ഹെഡ്, ആർത്രോപ്ലാസ്റ്റി ആൻഡ് ആർത്രോസ്കോപ്പി, സീനിയർ കൺസൽട്ടന്റ്) സംസാരിക്കുന്നു

മേയ്ത്രയിൽ വേദനയോട് വിടപറഞ്ഞത് 10,000 സന്ധികൾ

കോഴിക്കോട്: 10,000 സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ നേട്ടവുമായി മേയ്ത്ര ഹോസ്പിറ്റലിന്റെ ഓർത്തോപീഡിക് വിഭാഗം. ഇതാഘോഷിക്കുന്ന ‘സെലിബ്രേറ്റിങ് 10,000 ഹാപ്പി ജോയന്റ്സ്’ ചടങ്ങിൽ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരും അവരുടെ കുടുംബാംഗങ്ങളും ഡോക്ടർമാരും പങ്കെടുത്തു. ചടങ്ങിൽ ഓർത്തോപീഡിക് വിഭാഗം ചെയർമാനും സീനിയർ കൺസൽട്ടന്റുമായ ഡോ. ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു.

ചടങ്ങിന്റെ ഔപചാരിക ഉദ്‌ഘാടനം അഭിഷാദ് ഗുരുവായൂർ നിർവഹിച്ചു. ചടങ്ങിൽ ഡോ. ജിജോ വി. ചെറിയൻ (മെഡിക്കൽ ഡയറക്ടർ ആൻഡ് സീനിയർ കൺസൽട്ടൻറ്), നിഹാജ് ജി. മുഹമ്മദ് (സി.ഇ.ഒ, മേയ്ത്ര ഹോസ്പിറ്റൽ) തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി.

ആർത്രോപ്ലാസ്റ്റി ആൻഡ് ആർത്രോസ്കോപ്പി വിഭാഗത്തിന്റെ മേധാവിയും സീനിയർ കൺസൽട്ടന്റുമായ ഡോ. സമീർ അലി ‘ദ ജേർണി ഓഫ് 10,000 ജോയിന്റ് റീപ്ലേസ്മെന്റ്’ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. 55 വയസ്സിന് മുകളിലുള്ള, തുടർച്ചയായ മുട്ടുവേദന അനുഭവപ്പെടുന്നവർക്കും മുട്ടിൽ വളവോ രൂപവൈകൃതമോ വന്നവർക്കുമാണ് ഈ ശസ്ത്രക്രിയ പ്രധാനമായും ശിപാർശ ചെയ്യപ്പെടുന്നതെന്ന് നന്ദിപ്രസംഗത്തിൽ ഡോ. നബീൽ മുഹമ്മദ് (സീനിയർ കൺസൽട്ടന്റ്-സെന്റർ ഫോർ ബോൺ, ജോയിന്റ് ആൻഡ് സ്‌പൈൻ) പറഞ്ഞു.

Tags:    
News Summary - Meitra Hospital Orthopedic Department completes 10,000 joint replacement surgeries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.