Representational Image

രണ്ട് പേർക്ക് കൂടി ഒമിക്രോൺ; രാജ്യത്ത് ആകെ കേസുകൾ 23

മുംബൈ: മഹാരാഷ്ട്ര‍യിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈയിലെത്തിയ 37 വയസുള്ളയാൾക്കും ഇയാളുടെ സുഹൃത്തായ യു.എസിൽ നിന്ന് തിരിച്ചെത്തിയ 36 വയസുള്ളയാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി.

രണ്ട് രോഗികൾക്കും ലക്ഷണങ്ങൾ ഇല്ലെന്നും ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു. ഇരുവരും ഫൈസറിന്‍റെ കോവിഡ് വാക്സിൻ എടുത്തവരാണ്. ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയ അഞ്ച് പേരെയും സമ്പർക്കം പുലർത്തിയ 315 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 


തുടർച്ചയായ രണ്ടാംദിവസമാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ ഒമിക്രോൺ ബാധിതർ 23 ആയി. 

Tags:    
News Summary - Maharashtra detects 2 more cases of Omicron infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.