ജനീവ: കോവിഡുമായി പൊരുത്തപ്പെട്ടുള്ള ജീവിതം ജനം സാധ്യമാക്കിയെങ്കിലും കരുതൽ വിടരുതെന്ന് ലോകാരോഗ്യസംഘടന മേധാവി ഡോ. ടെഡ്രോസ് ഗെബ്ര്യൂസസ്. കോവിഡ് മാറി എന്ന തോന്നലിൽ ജീവിക്കുന്നത് ഒഴിവാക്കണമെന്നും എല്ലാ സുരക്ഷ മുൻകരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ 35 ശതമാനത്തിന്‍റെ വർധനയാണ് രോഗത്തിൽ ഉണ്ടായിരിക്കുന്നത്. ഒമിക്രോൺ പ്രബലമായ വേരിയന്റായി തുടരുകയാണ്. ബി.എ.5 എന്ന ഉപവിഭാഗമാണ് കൂടുതൽ മാരകം.
"നമ്മളെല്ലാവരും മഹാമാരിയാലും വൈറസാലും ക്ഷീണിതരാണെങ്കിലും വൈറസിന് നമ്മളെ മടുത്തിട്ടില്ല. കോവിഡ് കാരണം ഓരോ ആഴ്ചയും 15,000 ആളുകൾ വീതം ലോകത്ത് നിന്ന് അപ്രത്യക്ഷരാകുന്നു എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്. ആരോഗ്യ രംഗത്ത് ഇത്രയധികം മുന്നൊരുക്കങ്ങൾ എടുത്തിട്ടും കോവിഡ് മൂന്ന് വർഷമായി പിടിവിടാതെ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് വരെ ലോകത്ത് 59 കോടി ആളുകൾക്ക് കോവിഡ് ബാധിക്കുകയും 64 ലക്ഷം പേർ മരണപ്പെടുകയും ചെയ്തതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.