കോൺഫറൻസിൽ പങ്കെടുത്തവർ

പ്രതിരോധ വൈദ്യ പരിചരണത്തിൽ കുവൈത്ത് പുരോഗതിയിൽ –യു.എൻ ഉദ്യോഗസ്ഥൻ

കുവൈത്ത് സിറ്റി: പ്രതിരോധ ചികിത്സാരംഗത്ത് കുവൈത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്ന് യു.എൻ റെസിഡന്റ് കോർഡിനേറ്റർ തരെക് അൽ ശൈഖ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് രാജ്യത്തെ മെഡിക്കൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലകൾ നവീകരണം എന്ന പ്രമേയത്തിൽ നടന്ന കോൺഫറൻസിന്റെ ഉദ്ഘാടന വേളയിൽ തരെക് അൽ ശൈഖിന്റെ പരാമർശം. അന്താരാഷ്ട്ര സംവിധാനത്തിന് അനുയോജ്യമായ ഏകീകൃത സംവിധാനം സ്ഥാപിക്കുന്നതിന് കുവൈത്ത് ഗൗരവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിലൂടെ പ്രദേശങ്ങളെ ആരോഗ്യ നഗരങ്ങളാക്കി മാറ്റുന്നതായും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Kuwait on progress in preventive medical care – UN official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.