ഇന്ത്യയിൽ ഒമിക്രോൺ ബി.ക്യു.1 വകഭേദം റിപ്പോർട്ട് ചെയ്തു

പൂനെ: ഒമിക്രോണിന്‍റെ ബി.ക്യു.1 വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. പൂനെ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഒമിക്രോൺ ബി.എ. 5ന്‍റെ ഉപവകഭേദങ്ങളാണ് ബി.ക്യു.1ഉം ബി.ക്യൂ.1.1ഉം. രണ്ട് വകഭേദങ്ങളും അപകടകാരികളാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ 10 ശതമാനം കോവിഡ് കേസുകൾക്കും ഈ ഉപവകഭേദങ്ങൾ കാരണമായിട്ടുണ്ട്.

ഒരാഴ്ചക്കിടെ മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 17.7 ശതമാനം ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച സംസ്ഥാനത്ത് 201 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. താനെയിൽ 23 പുതിയകേസുകളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് അടുത്ത ആഴ്ച രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്നും കോവിഡ് മനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 

Tags:    
News Summary - India’s 1st case of Omicron subvariant BQ.1 detected in Pune

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.