ഇന്ത്യക്കാർ വ്യാപകമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി പഠനം, ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അസിത്രോമൈസിൻ

ലണ്ടൻ: കോവിഡ് കാലത്തും അതിനു മുമ്പും ഇന്ത്യക്കാർ അമിതമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി പഠനം. ലാൻസറ്റ് ജേണലിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉപയോഗിക്കുന്നതിൽ കൂടുതലും സെൻട്രൽ ഡ്രഗ് റെഗുലേറ്റർ അനുമതിയില്ലാത്ത മരുന്നുകളാണ്. അതിൽ തന്നെ അസിത്രോമൈസിൻ എന്ന മരുന്നാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്.

ആൻറിബയോട്ടിക്കുകളുടെ അനുചിതമായ ഉപയോഗം ഇന്ത്യയിൽ ആൻറിബയോട്ടിക് പ്രതിരോധത്തിന്റെ പ്രധാന പ്രേരകമായതിനാൽ പഠനം വളരെ പ്രധാനപ്പെട്ടതാണ്.

ദേശീയ, സംസ്ഥാന തലത്തിലുള്ള ഏജൻസികൾ തമ്മിലുള്ള നിയന്ത്രണ അധികാരങ്ങളിലെ കടന്നു കയറ്റം രാജ്യത്ത് ആൻറിബയോട്ടിക്കുകളുടെ ലഭ്യത, വിൽപ്പന, ഉപഭോഗം എന്നിവയെ സങ്കീർണമാക്കുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    
News Summary - Indians use antibiotics excessively, azithromycin on top

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.