രാജ്യത്ത് 200 കടന്ന് ഒമിക്രോൺ കേസുകൾ; കൂടുതൽ ഡൽഹിയിലും മഹാരാഷ്ട്രയിലും

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്നു. ഡൽഹിയിലും മഹാരാഷ്ട്രയിലും 54 കേസുകൾ വീതം റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 200 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5,326 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 453 പേർ മണപ്പെട്ടു. 8000 പേർ രോഗമുക്തായി.

കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ഇന്ത്യയിൽ ലഭ്യമായ വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങൾ പഠന റിപ്പോർട്ട് വന്നതിന് ശേഷം വ്യക്തമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. മെഡിക്കൽ ഓക്സിജൻ കപ്പാസിറ്റി വർധിപ്പിക്കുക. മരുന്നുകളുടെ ശേഖരം വിപുലമാക്കുക തുടങ്ങി കോവിഡിന്‍റെ ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നുള്ള പാഠങ്ങൾ അടിസ്ഥാനമാക്കി ഏത് പ്രതിസന്ധിയേയും നേരിടാൻ സർക്കാർ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഷീൽഡോ കോവാക്സിനോ കുത്തിവെച്ചവർക്ക് ബൂസ്റ്റർ ഡോസായി മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി മൂന്നാംഘട്ട പഠനം നടത്താൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് ഭാരത് ബയോടെക് അനുമതി തേടി. 

Tags:    
News Summary - india omicron updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.