കോവിഡ് വാക്സിൻ കയറ്റുമതി താത്കാലികമായി നിർത്തി ഇന്ത്യ

ന്യൂഡൽഹി: കോവിഡ് കേസുകൾ രാജ്യത്ത് വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളിലേക്ക് പ്രതിരോധ വാക്സിൻെറ കയറ്റുമതി ഇന്ത്യ താത്കാലികമായി നിർത്തിയെന്ന് റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന്നു.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയെന്നാണ് വിവരം. സെറം ഇൻസ്റ്റിറ്റ്യൂട്ടിൻെറ ആസ്ട്രസെനക ആണ് രാജ്യത്ത് നിന്നും കൂടുതൽ കയറ്റുമതി ചെയ്യുന്നത്. 50ലേറെ രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്തിരുന്നത്.

ഫെബ്രുവരിയിൽ ഒരു ലക്ഷത്തിലധികം പേരായിരുന്നു രാജ്യത്ത് ചികിത്സയിലുണ്ടായിരുന്നത്. എന്നാൽ, അഞ്ച് ആഴ്ച പിന്നിടുമ്പോൾ മൂന്നിരട്ടി ആളുകളാണ് കോവിഡിന് ചികിത്സയിൽ കഴിയുന്നത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെ 18 സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയത്. 

Tags:    
News Summary - India halts big exports of covid vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.