Posted On
date_range Updated On
date_range രാജ്യത്ത് 39,070 പേര്‍ക്ക്കൂടി കോവിഡ്; 491 മരണം
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 39,070 പേര്‍ക്ക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4,06,822 ആയി.
491 കോവിഡ് മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡില്‍ മരിച്ചവരുടെ എണ്ണം 4,27,862 ആയി ഉയര്‍ന്നു.
ഇതുവരെ 3,19,34,455 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍, 3,10,99,771 പേര്‍ രോഗമുക്തി നേടി. 43,910 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായി.
55,91,657 പേര്‍ക്ക് ഇന്നലെ വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.