Posted On
date_range Updated On
date_range 38,628 പേര്‍ക്ക്കൂടി കോവിഡ്; 617 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 38,628 പേര്‍ക്ക്. 617 പേരുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,12,153 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,18,95,385 ആയി. കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,27,371 ഉം ആയി.
40,017 പേര്‍ ഇന്നലെ രോഗമുക്തരായി. ഇതോടെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 3,10,55,861 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.37 ശതമാനമാണ്.
അതേസമയം, ഇന്നലെ 46,55,138 പേര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.