രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു; 24 മണിക്കൂറിനിടെ നാല് മരണം, ഒരു മരണം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3000 പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് 3395 പേരാണ് നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായ നാല് പേർ മരിച്ചതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഒരു മരണം കേരളത്തിലാണ്.

കേരളത്തിൽ 59കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. ന്യൂമോണിയ തുടങ്ങിയ ശ്വാസകോശസംബന്ധമായ അസുഖങ്ങളുമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡൽഹിയിൽ 71കാരനും കർണാടകയിൽ 63കാരനും യു.പിയിൽ 23കാരനുമാണ് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത്.

നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കേരളത്തിലാണ്. 1336 ആക്ടീവ് കോവിഡ് കേസുകളാണ് കേരളത്തിലുള്ളത്. പുതിയതായി 189 പേർക്ക് കൂടി രോഗം ബാധിച്ചിട്ടുണ്ട്. രണ്ടാമതുള്ള മഹാരാഷ്ട്രയിൽ ആകെ രോഗികൾ 467ഉം മൂന്നാമതുള്ള ഡൽഹിയിൽ ആകെ രോഗികൾ 375ഉം ആണ്. കേരളത്തിൽ പരിശോധന വർധിച്ചതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - India covid updates 2025 may 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.