രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഒരു ലക്ഷത്തിന് താഴെ. 83,876 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11,08,938 ആയി.

7.25 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി. 895 കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇതോടെ കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 5,02,874 ആയി.

അതേസമയം, ഇന്ന് മുതല്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോടും ജോലിക്കായി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് കണക്കിലെടുത്താണിത്.

ജെ.എന്‍.യു., ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഓഫ്‌ലൈന്‍ ക്ലാസുകളും ഇന്ന് ആരംഭിക്കും.

Tags:    
News Summary - India Covid update 2022 February 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.