രാജ്യത്ത് കോവിഡിന് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 11,271 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1,35,918 ആയി. കോവിഡ് ബാധിച്ച് ചികിത്സയിലായവരുടെ 17 മാസത്തിനിടയിലെ ഏറ്റവും കുറവ് എണ്ണമാണിത്.

285 കോവിഡ് മരണവും കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. കോവിഡിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 4,63,530 ആയി ഉയർന്നു.

0.90 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 41 ദിവസമായി രണ്ട് ശതമാനത്തിന് താഴെ തുടരുകയാണിത്.

കേരളത്തിൽ 6468ഉം, മഹാരാഷ്ട്രയിൽ 999ഉം കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

അതേസമയം, കഴിഞ്ഞ ദിവസം 57,43,840 പേർക്ക് വാക്സിൻ നൽകി.

Tags:    
News Summary - india covid update 14 november 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.