Posted On
date_range Updated On
date_range കോവിഡ്: 24 മണിക്കൂറിനിടെ മരിച്ചത് 4000 പേര്‍; 3,43,144 രോഗികള്‍കൂടി
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 18,75,515 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണിത്. 3,44,776 പേര്‍ രോഗമുക്തരാകുകയും ചെയ്തു.
അതേസമയം, 4000 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 2,62,317 ആയി.
37,04,893 പേരാണ് നിലവില്‍ രാജ്യത്താകമാനം ചികിത്സയില്‍ കഴിയുന്നത്.
2,40,46,809 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 2,00,79,599 കോവിഡില്‍നിന്ന് മുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
ഇന്നലെ വരെ ആകെ 31,13,24,100 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.