ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി സംസാരിക്കുന്നു
കോഴിക്കോട്: ജില്ലയിൽ ഹോമിയോപ്പതിക്ക് ഇമ്യുണിറ്റി ബൂസ്റ്റർ വിതരണ ഉദ്ഘാടനം രണ്ടു തലങ്ങളായി നടന്നു. ജില്ലാ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശിയും കോർപറേഷൻ തല ഉദ്ഘാടനം മലാപറമ്പ് ഗവ ഹോമിയോ ഡിസ്പെൻസറിയിൽ മേയർ ബീന ഫിലിപും നിർവഹിച്ചു.
രണ്ട് ചടങ്ങുകളിൽ ആയി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം വിമല, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. കവിത പുരുഷോത്തമൻ, നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിന ത്യാഗരാജൻ, 'കരുതലോടെ മുന്നോട്ട്' പദ്ധതി ജില്ലാ നോഡൽ ഓഫീസർ ഡോ. ലേഖ ടി.വൈ, വാർഡ് കൗൺസിലർ ആയവി പി മനോജ്, ആശുപത്രി മാനേജ്മെന്‍റ് കമ്മറ്റി മെമ്പർമാർ, അഡ്വ. രാജേന്ദ്രൻ, ജയാനന്ദൻ, നൗഫിറ പി.കെ,
ഡോ ഷംസീർ, ഡോ റീത്ത പ്രകാശ്, ഡോ. ഷൈനി, ഡോ രത്മകുമാരി എന്നിവർ സംസാരിച്ചു.ഗവ. ഹോമിയോ മെഡിക്കൽ കോളജിലെ കിയോസ്കിലെ രജിസ്ട്രേഷൻ പ്രിൻസിപ്പൽ ഡോ അബ്ദുൾ ഹമീദ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം തലവൻ ഡോ. ബെറ്റി എന്നിവരുടെ നേതൃത്വത്തിൽ മറ്റ് ഡോക്ടർമാർ, പി.ജി വിദ്യാർഥികൾ, ഹൗസ് സർജൻസ് സ്റ്റുഡന്റ്സ് എന്നിവരുടെ സഹായത്തോടെ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.