എയ്​ഡ്​സ്​ രോഗിയിൽനിന്ന്​ എച്ച്​.ഐ.വി 'അപ്രത്യക്ഷമായി'; പുതുപ്രതീക്ഷയിൽ ലോകം

അർജന്‍റീനയിലെ എസ്‌പെരാൻസ നഗരത്തിൽനിന്നുള്ള എയ്​ഡ്​സ്​ രോഗിയിലെ എച്ച്​.ഐ.വി വൈറസുകൾ 'അപ്രത്യക്ഷമായതായി' പഠനം. 2013ലാണ്​ യുവതിയിൽ എയ്‌ഡ്‌സിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയത്​. പിന്നീട്​ ചികിത്സയിലായിരുന്നു ഇവരിൽ​ എച്ച്‌.ഐ.വിയുടെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായതായി ഗവേഷകർ കണ്ടെത്തി. ഇത്തരത്തിൽ എയ്​ഡ്​സിൽനിന്ന്​ ​​പൂർണമുക്​തി നേടിയ അപൂർവം ചിലരിൽ ഒരാളാണ്​ 30കാരിയായ ഇവർ.

രോഗത്തിനെതിരെ ഇവർ ചികിത്സകൾ നിർത്തിയശേഷവും വൈറസ്​ കണ്ടെത്താനായില്ലെന്ന്​ അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരണത്തിനായി തയാറാക്കിയ പഠനത്തിൽ ഗവേഷകർ പറഞ്ഞു. ഇതെങ്ങനെ സംഭവിച്ചു എന്നത് അജ്​ഞാതമാണ്​.

നേരത്തെ രണ്ട് എച്ച്.ഐ.വി രോഗികൾ സുഖം പ്രാപിച്ചിട്ടുണ്ട്​., എന്നാൽ, ഇരുവരും സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് ഉൾപ്പെടുയുള്ള ചികിത്സക്ക്​ വിധേയരായവരാണ്​.

വൈറസ് മുക്​തമായ ഒരാളെ കണ്ടെത്തിയത്​ ലോകത്തിന്​ പുതുപ്രതീക്ഷയാണ്​ നൽകുന്നത്​. കൂടുതൽ ആളുകളെ ചികിത്സിക്കാൻ ഇത്​ സഹായിക്കുമെന്ന്​ വിദഗ്​ധർ പ്രതീക്ഷിക്കുന്നു.

ലോകത്ത്​ ഏകദേശം 80 ദശലക്ഷം ആളുകൾക്ക് എച്ച്.ഐ.വി ബാധിക്കുകയും 36.3 ദശലക്ഷം ആളുകൾ വൈറൽ രോഗത്തിന്‍റെ സങ്കീർണതകൾ മൂലം മരിക്കുകയും ചെയ്​തതായാണ്​ കണക്ക്​. 2020ൽ ലോകമെമ്പാടും 37.7 ദശലക്ഷം ആളുകൾ എച്ച്.ഐ.വി ബാധിതരായിരുന്നു.

Tags:    
News Summary - HIV 'disappears' from AIDS patient; The world in new hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.