coronary stentന്യൂഡൽഹി: അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ കൊറോണറി സ്റ്റെന്റുകളും ഉൾപ്പെടുത്തി. ഹൃദയധമനികളിലെ തടസ്സം നീക്കാൻ നടത്തുന്ന ആൻജിയോ പ്ലാസ്റ്റി ചികിത്സയിൽ ഉപയോഗിക്കുന്നവയാണ് സെറ്റന്റ്.
മെഡിക്കൽ ഉപകരണങ്ങൾ ന്യായവിലക്ക് കിട്ടാൻ ഇത് സഹായിക്കും. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി. ദേശീയ ഔഷധവില നിർണയ അതോറിറ്റി (നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി -എൻ.പി.പി.എ)യാണ് ഇനി കൊറോണറി സ്റ്റെന്റുകളുടെ വില നിശ്ചയിക്കുക.
ഹൃദ്രോഗം ഒരു പൊതുജനാരോഗ്യ പ്രശ്നമാണെന്നും അത് ഗുരുതര രോഗാവസ്ഥയും മരണനിരക്കുമായി ബന്ധപ്പെട്ടതാണെന്നും സമിതി വിലയിരുത്തി. അതിനാൽ, കൊറോണറി സ്റ്റെന്റുകൾ അവശ്യ മെഡിക്കൽ ഉപകരണങ്ങളായി തുടരണമെന്ന് സമിതി നിർദേശിച്ചു.
2015ൽതന്നെ പ്രത്യേക വിജ്ഞാപനപ്രകാരം സ്റ്റെന്റുകൾ അവശ്യ ഇനങ്ങളുടെ പട്ടികയിൽ ഇടംനേടിയിരുന്നതായി സമിതി വൈസ് ചെയർമാൻ ഡോ. വൈ. കെ. ഗുപ്ത പറഞ്ഞു.
കൊറോണറി സ്റ്റെന്റുകളുടെ അനിവാര്യത, തരംതിരിക്കൽ, മറ്റ് പ്രസക്തമായ കാര്യങ്ങൾ എന്നിവയെക്കുറിച്ച് സമിതി ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.