2025 ഓടെ കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യം -ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 2025ഓടെ കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യമന്ത്രി വീണജോര്‍ജ്. കുഷ്ഠരോഗ ലക്ഷണങ്ങൾ അവഗണിക്കാതെ സ്വയം പരിശോധനക്കും രോഗനിര്‍ണയത്തിനും ചികിത്സക്കും വിധേയനായാല്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും.

ആറുമുതല്‍ 12 മാസത്തെ ചികിത്സകൊണ്ട് കുഷ്ഠരോഗം പൂര്‍ണമായും ഭേദമാക്കാം. അതിനാല്‍ രോഗ ലക്ഷണമുള്ളവര്‍ എത്രയും വേഗം ചികിത്സതേടണം. 2021-22 വര്‍ഷം മാത്രം 302 കുഷ്ഠരോഗികളെയാണ് കണ്ടെത്തി ചികിത്സിച്ചത്.

2020-21 വര്‍ഷത്തില്‍ 311 രോഗികളെ കണ്ടെത്തി. നിലവില്‍ 460 പേർ ചികിത്സയിലുണ്ട്​. രണ്ടു ഘട്ടങ്ങളിലായി ആരോഗ്യവകുപ്പ് നടപ്പാക്കിയ ലെപ്രസി കേസ് ഡിറ്റക്​ഷന്‍ കാമ്പയിന്‍, സ്പര്‍ശ് ലെപ്രസി അവയര്‍നസ് കാമ്പയിന്‍, സമ്പൂര്‍ണ കുഷ്ഠരോഗ നിര്‍മാര്‍ജന സര്‍വേ എന്നിവ വഴിയാണ് രോഗികളെ കണ്ടെത്തി ചികിത്സ നല്‍കിയതെന്നും മന്ത്രി അറിയിച്ചു.

News Summary - health minister veena George about Leprosy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.