മുടികൊഴിച്ചിൽ നിങ്ങൾക്ക് തലവേദനയാകുന്നുണ്ടോ?

മുടിക്കൊഴിച്ചിൽ അഥവാ അലോപ്പീസിയക്കൊണ്ട് ബുദ്ധിമുട്ടുന്നവരായിക്കും 100ൽ 50 ശതമാനം ആളുകളും. ഇത് നിങ്ങളുടെ തലയോട്ടിയെ മാത്രമല്ല ശരീരം മുഴുവൻ ബാധിച്ചേക്കാം. ഹോർമോൺ വ്യതിയാനമോ, പാരമ്പര്യമായോ അല്ലെങ്കിൽ മറ്റു രോഗാവസ്ഥകളോ വാർധക്യത്തിന്റെ ആരംഭമോ മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന മുടിക്കൊഴിച്ചിൽ കൃത്യസമയത്ത് ചികിത്സ നൽകിയാൽ ഒരു പരിധി വരെ തടയാം.

മുടികൊഴിച്ചിലിന്‍റെ പ്രധാന കാരണങ്ങൾ :-

1. പാരമ്പര്യം

മുടികൊഴിച്ചിലിന്റെ ഏറ്റവും സാധാരണ കാരണമാണ് പാരമ്പര്യം. ഈ അവസ്ഥയെ ആൻഡ്രോജെനിക് അലോപ്പീസിയ എന്ന് വിളിക്കുന്നു.

2. ഹോർമോൺ വ്യതിയാനം

ഗർഭധാരണം, പ്രസവം, ആർത്തവവിരാമം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവ മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകും.

3. മരുന്നുകളും മറ്റ് ഉൽപ്പന്നങ്ങളും

കാൻസർ, സന്ധിവാതം, വിഷാദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ പാർശ്വഫലം മുടികൊഴിച്ചിലിന് കാരണമാകുന്നു.

4.ഹെയർസ്റ്റൈലുകളും ചികിത്സകളും

അമിതമായ ഹെയർസ്റ്റൈൽ സെറ്റിംഗുകൾ മുടിയുടെ ബലത്തെ കുറച്ച് മുടികൊഴിച്ചിലുണ്ടാക്കുന്നു.ഈ അവസ്ഥയെ ട്രാക്ഷൻ അലോപ്പീസിയ എന്ന് വിളിക്കുന്നു.

എങ്ങിനെ പരിഹരിക്കാം

അമിതമായി മുടികൊഴിച്ചിലുളളവർ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

സൂര്യപ്രകാശത്തിൽ നിന്നും മറ്റ് അൾട്രാവയലറ്റ് രശ്മികളിൽ നിന്നും നിങ്ങളുടെ മുടി സംരക്ഷിക്കുക.

പുകവലി ഉപേക്ഷിക്കുക

നിങ്ങൾ കീമോതെറാപ്പി ചികിത്സയിലാണെങ്കിൽ, കൂളിംഗ് ക്യാപ്പിനെക്കുറിച്ച് ഡോക്ടറോട് ചോദിക്കുക. കീമോതെറാപ്പി സമയത്ത് മുടി കൊഴിയാനുള്ള സാധ്യത കുറയ്ക്കാൻ ഈ ക്യാപ്പ് സഹായിക്കും.

Tags:    
News Summary - Hair loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.