ജനീവ: ആഗോള തലത്തിൽ കോവിഡ് മരണത്തിൽ ഒമ്പത് ശതമാനത്തിന്‍റെ കുറവ് വന്നതായി ലോകാരോഗ്യ സംഘടന. എന്നാൽ വ്യാപനത്തിൽ കുറവ് സംഭവിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച 14,000 ത്തോളം കോവിഡ് മരണങ്ങളും ഏഴ് ദശലക്ഷം പുതിയ കേസുകളും ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഒമിക്രോൺ വകഭേദമായ ബി.എ.5 ആണ് ഇപ്പോൾ വ്യാപിക്കുന്നതിൽ കൂടുതലെന്നും യു.എൻ ആരോഗ്യ ഏജൻസി അറിയിച്ചു.
കോവിഡ് വ്യാപനത്തിൽ അമേരിക്കയിലും മിഡിൽ ഈസ്റ്റിലും 20 ശതമാനത്തിന്‍റെയും ആഫ്രിക്കയിൽ 46 ശതമാനത്തിന്‍റെയും കുറവ് വന്നിട്ടുണ്ട്. ആഫ്രിക്കയിൽ കോവിഡ് മരണനിരക്കും 70 ശതമാനം കുറഞ്ഞു.
എന്നാൽ ആസ്ത്രേലിയ, ഫിലിപ്പീൻസ്, മലേഷ്യ, ജപ്പാൻ, ഹോങ് കോങ്, ചൈന, തെക്കൻ കൊറിയ എന്നീ പടിഞ്ഞാറൻ പസഫിക് രാജ്യങ്ങളിൽ കോവിഡ് കേസുകളിൽ 30 ശതമാനത്തിന്‍റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോവിഡ് മരണത്തിൽ 19 ശതമാനത്തിന്‍റെ വർധനയുണ്ട്. യൂറോപ്പിൽ 15 ഉം അമേരിക്കയിൽ 10 ഉം ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയതായും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.