18 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ്; വെള്ളിയാഴ്ച മുതൽ 75 ദിവസത്തേക്ക്

ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യമായി കോവിഡ് ബൂസ്റ്റർ ഡോസ് നൽകുമെന്ന് കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച മുതൽ 75 ദിവസത്തേക്കാണ് സർക്കാർ വാക്സിൻ കേന്ദ്രങ്ങൾ വഴി ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുക. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം പ്രമാണിച്ച് 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്‍റെ ഭാഗമായാണ് പ്രത്യേക വാക്സിൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

പരമാവധി ആളുകൾക്ക് മൂന്നാം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകുക‍യാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുവരെ 18-59 വയസ്സ് ഗ്രൂപ്പിലുള്ള 77 കോടി ജനങ്ങളിൽ ഒരു ശതമാനം മാത്രമാണ് മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചത്. എന്നാൽ, 60 വയസ്സിനു മുകളിലുള്ളവരും ആരോഗ്യ പ്രവർത്തകരും മുന്നണി പോരാളികളും ഉൾപ്പെടുന്ന 16 കോടി ജനങ്ങളിൽ 26 ശതമാനം പേർ മൂന്നാം ഡോസ് സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാഗവും കോവിഡ് രണ്ടാം ഡോസ് സ്വീകരിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടു. വാക്സിൻ സ്വീകരിച്ച് ആറുമാസം കഴിയുന്നതോടെ പ്രതിരോധ ശേഷിയും കുറഞ്ഞുവരും. ബൂസ്റ്റർ ഡോസ് എടുക്കുന്നതിലൂടെ മാത്രമേ പ്രതിരോധ ശേഷി വർധിപ്പിക്കാനാകു. തുടർന്നാണ് 18നും 59നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Free Covid Booster Dose For All Adults From Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.