ഫ്രാൻസിൽ ആദ്യമായി പ്രതിദിനം ലക്ഷത്തിലേറെ കോവിഡ് കേസുകൾ

പാരിസ്: ഫ്രാൻസിൽ ആദ്യമായി പ്രതിദിനം ലക്ഷത്തിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1,04,611 പേർക്കാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് ലക്ഷത്തിലേറെ കേസുകൾ ഒരുദിവസം റിപ്പോർട്ട് ചെയ്യുന്നത്.

ഒമിക്രോൺ വകഭേദത്തിന്‍റെ അതിവേഗ വ്യാപനത്തിൽ ഫ്രഞ്ച് സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേരുന്ന യോഗം പുതിയ സുരക്ഷ നടപടികളെക്കുറിച്ച് ചർച്ച ചെയ്യും.

വാക്സിൻ സ്വീകരിച്ച 18 വയസിന് മുകളിലുള്ളവർ കൃത്യം മൂന്നു മാസം പൂർത്തിയാകുമ്പോൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ നേരത്തെ നിർദേശിച്ചിരുന്നു. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്കു മാത്രമെ ഹോട്ടലുകളിലും മറ്റ് പൊതുവിടങ്ങളിലും പ്രവേശിക്കാനും വിദേശയാത്രകൾ നടത്താനും അനുമതിയുണ്ടാകൂ.

ഫ്രാൻസിലെ 76.5 ശതമാനം ജനങ്ങളും വാക്സിനേഷൻ പൂർത്തീകരിച്ചവരാണ്. 90 ലക്ഷം പേർക്കാണ് ഫ്രാൻസിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 1,22,546 പേർ മരിക്കുകയും ചെയ്തു. 

Tags:    
News Summary - France reports 100,000 COVID cases for first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.