കോഴിക്കോട്: തണുപ്പ് കൂടിയതോടെ ജില്ലയിൽ പനി വ്യാപിക്കുന്നു. ഒപ്പം ചിക്കൻ പോക്സ് കേസുകളും ധാരാളമുണ്ട്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവക്കും കുറവ് വന്നിട്ടില്ല. ജലദോഷപ്പനിയാണ് കൂടുതൽ പേർക്കും.
നൂറുകണക്കിന് പേരാണ് ദിനംപ്രതി പനിയും കഫക്കെട്ടുമായി സർക്കാർ സ്വകാര്യ ആശുപത്രിയിലെത്തുന്നത്. കഫക്കെട്ട് കൂടി ആശുപത്രിയിൽ കിടത്തിച്ചികിത്സ തേടേണ്ട അവസ്ഥയാണ് പലർക്കും. ജലദോഷം പിടിപെട്ടാൽ കഫക്കെട്ട് മാറാൻ ഒരുമാസവും അതിലധികവും സമയമെടുക്കുമെടുക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഇത്തവണ തണുപ്പ് കൂടുതലായതാണ് ജലദോഷപ്പനി വർധിക്കാനിടയാക്കിയതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
ഈ വർഷം ജനുവരി ഒന്ന് മുതൽ എട്ടുവരെ 5,115 പേർ പനിയും 111 പേർ ചിക്കൻ പോക്സും ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റിൽ വ്യക്തമാവുന്നു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവർ ഈ കണക്കിൽപ്പെടില്ല. കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ ചിക്കൻ പോക്സും വർധിക്കുന്നുണ്ട്. മുമ്പ് സീസണലായിരുന്നു ചിക്കൻ പേക്സ്, ഡങ്കിപ്പനി, മഞ്ഞപ്പിത്തം അടക്കമുള്ള അസുഖങ്ങൾ ഇപ്പോൾ എല്ലാ സീസണിലും ഉണ്ടെന്നതും വെല്ലുവിളിയാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.