നാട്ടിൻപുറങ്ങളിൽ ചെങ്കണ്ണ് രോഗം വ്യാപകം

നാദാപുരം: നാട്ടിൻപുറങ്ങളിൽ ചെങ്കണ്ണ് രോഗം വ്യാപകമാകുന്നു. കണ്ണിനകത്ത് കടും ചുവപ്പു നിറം, പോളകളിൽ തടിപ്പ്, കണ്ണിൽനിന്ന് വെള്ളം ചാടൽ, പോളകൾക്കിരുവശവും ചീയ് അടിയൽ, പ്രകാശം നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗികൾക്ക് അനുഭവപ്പെടുന്നത്.

വൈറസ്, ബാക്ടീരിയ എന്നിവ രോഗകാരികളായതിനാൽ രോഗം ഒരാളിൽനിന്നും മറ്റൊരാളിലേക്ക് വേഗം പടരുകയാണ്. രോഗം വന്നയാളുടെ സമ്പർക്കം, സ്പർശനം എന്നിവ രോഗം വേഗത്തിൽ പടരാൻ ഇടയാക്കുന്നതിനാൽ രോഗി ഉപയോഗിച്ച വസ്തുക്കൾ വർജിക്കലാണ് നല്ലതെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

വ്യക്തിശുചിത്വം, കൈകൾ ഇടക്കിടെ കഴുകുക എന്നിവ പ്രതിരോധ മാർഗമാണ്. രോഗം പിടിപെട്ട ഒരാൾക്ക് പൂർണമായി ഭേദപ്പെടാൻ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും സമയമെടുക്കുന്നുണ്ട്. ആൻറി ബയോട്ടിക്കുകളും നേത്രപരിചരണത്തിനുള്ള ഓയിന്റ്മെന്റുകളുമാണ് സാധാരണ നൽകിവരുന്നത്. ഇലക്കറികളുടെ ഉപയോഗം രോഗപ്രതിരോധത്തിന് അഭികാമ്യമാണ്.

സാധാരണ ചൂടുകാലങ്ങളിലാണ് ഈ അസുഖം വ്യാപകമായി കാണപ്പെടാറെങ്കിലും നിലവിലെ സമ്മിശ്ര കാലാവസ്ഥയിലും രോഗം പടർന്നുപിടിക്കുകയാണ്. വിദ്യാലയങ്ങളിൽ രോഗവ്യാപനത്തെ തുടർന്ന് ഹാജർ വളരെയധികം കുറഞ്ഞിട്ടുണ്ട്.

Tags:    
News Summary - eye infection is widespread in rural areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.