Posted On
date_range Updated On
date_range പതിനെട്ട് വയസ്സുകാർക്ക് കരുതല്‍ഡോസ് 30വരെ
കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടപ്പാക്കിയ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കുള്ള സൗജന്യ കോവിഡ് വാക്‌സിനേഷന്‍ കരുതല്‍ ഡോസ് (മൂന്നാം ഡോസ്) നിലവില്‍ സെപ്റ്റംബര്‍ 30വരെ മാത്രമേ ലഭിക്കൂവെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ് അറിയിച്ചു. അര്‍ഹരായവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തി ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കരുതല്‍ഡോസ് എടുക്കാം. വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ള കോളജുകള്‍, സ്ഥാപനങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.