ചർമ്മ സംരക്ഷണത്തിന് ഡെർമപെൻ

ഡോ. നിധിൻ, കിംസ് ഡെർമറ്റോളജി

1) ഡെർമപെൻ ഡിവൈസ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്

ചർമ്മത്തെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും പ്രവർത്തിക്കുന്ന മൈക്രോ-നീഡ്‍ലിങ് ഉപകരണമാണ് ഡെർമപെൻ. മോട്ടോറിന്റെ സഹായത്തോടെ ഉയർന്ന ഫ്രീക്വൻസിയിൽ ലംബമായി മുകളിലേക്കും താഴേക്കും നീങ്ങുന്ന വളരെ സൂക്ഷ്മമായ സൂക്ഷ്മ സൂചികൾ ഡെർമാപെനിനുണ്ട്. മൈക്രോ സൂചികൾ ചർമ്മത്തിൽ തുളച്ചുകയറുകയും നിയന്ത്രിത സൂക്ഷ്മ പരിക്കുകൾ സൃഷ്ടിക്കുകയും അത് വളർച്ചാ ഘടകങ്ങൾ, മുറിവ് ഉണക്കുന്ന ഘടകങ്ങൾ എന്നിവ സജീവമാക്കുകയും കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.ചർമ്മ സംരക്ഷണ ഉൽപന്നങ്ങളിലെ സജീവ ഘടകങ്ങൾ ത്വക്കിലേക്ക് ഇറങ്ങാനും ഇത് സഹായിക്കും.തലമുടി വളർച്ചയെ ഇത് ഉത്തേജിപ്പിക്കും. മാത്രമല്ല, പിആർപി, മിനോക്സിഡിൽ ചികിത്സ എന്നിവയെ സഹായിക്കുന്ന ടൂൾ കൂടിയാണിത്.

2) എന്തൊക്കെയാണ് ഡെർമാപെൻ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ?

ചർമ്മത്തിന്റെ ടോണും ഘടനയും മെച്ചപ്പെടുത്താൻ ഡെർമാപെൻ ഉപയോഗിക്കാം.ചർമ്മത്തിലെ വരകൾ,ആഴത്തിലുള്ള ചുളിവുകൾ,സ്ട്രെച്ച് മാർക്കുകൾ,

മെലാസ്മ, മറ്റ് ഹൈപ്പർപിഗ്മെന്റേഷൻ കണ്ടീഷനുകൾ, പാടുകൾ( ഉദാ: മുഖക്കുരു പാടുകളും മറ്റ് പാടുകളും) എന്നിവ ഭേദപ്പെടുത്താൻ ഡെർമാപെൻ ഉപയോഗിക്കുന്നു.

ആൻഡ്രോജെനിക് അലോപ്പീസിയ, സ്ത്രീകളിൽ കാണുന്ന മുടികൊഴിച്ചിൽ, അലോപ്പീസിയ ഏരിയറ്റ, ടെലോജൻ എഫ്ലുവിയം തുടങ്ങിയ അവസ്ഥകളിൽ മുടി വളർച്ചയ്ക്ക് ഡെർമാപെൻ പ്രയോജനം ചെയ്യും.എല്ലാ തരം ചർമ്മത്തിനും ഡെർമപെൻ സുരക്ഷിതമാണ്

3) ഒരു ഡെർമപെൻ സെഷനുശേഷം സാധാരണ അവസ്ഥയിലെത്താൻ എത്ര സമയമെടുക്കും?

ഡെർമാപെൻ സെഷനുശേഷം സാധാരണരീതിയിലെത്താനുള്ള സമയം ഓരോ വ്യക്തിയെയും ചികിത്സയുടെ ഇൻറൻസിറ്റിയെയും ആശ്രയിച്ചിരിക്കും.

ഇത് ഒരു ദിവസം മുതൽ ഒരാഴ്ച വരെയാകാവുന്നതാണ്. ആദ്യ ദിവസം മുതൽ രണ്ട് ദിവസം വരെ നേരിയ ചുവപ്പ് ഉണ്ടാകാം.മൂന്നാം ദിവസം മുതൽ അഞ്ചാം ദിവസം വരെ ചെറിയ ഡ്രൈനെസ്‍ അനുഭവപ്പെടാം.ഏകദേശം 5-7 ദിവസത്തിനുള്ളിൽ, നിങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങും.

ഡെർമപ്പൻ കഴിഞ്ഞ് രണ്ടാഴ്ചത്തേക്ക് സൂര്യപ്രകാശത്തിൽനിന്ന് സംരക്ഷണം പ്രധാനമാണ്.

4) എപ്പോഴാണ് ഫലങ്ങൾ ദൃശ്യമാകാൻ തുടങ്ങുന്നത്?

ഡെർമപ്പനിന് ശേഷം, പുതിയ ചർമ്മ കലകൾ വേഗത്തിൽ പുനരുജ്ജീവിപ്പിക്കപ്പെടും.രണ്ടാഴ്ചയ്ക്കുള്ളിൽ അതിന്റെ ഫലങ്ങൾ കാണാൻ കഴിയും

5) ഇത്തരത്തിലുള്ള ചികിത്സ ആർക്കൊക്കെ ഉപയോഗിക്കാം?

ഒട്ടുമിക്ക ആളുകളിലും ഈ ചികിൽസ ഫലപ്രദമാണ്.എല്ലാ തരം ചർമ്മങ്ങളുള്ളവർക്കും ഡെർമപ്പൻ സുരക്ഷിതമായി ഉപയോഗിക്കാം.

സോറിയാസിസ്, ആക്ടീവ് ലൈക്കൺ പ്ലാനസ് അല്ലെങ്കിൽ വിറ്റിലിഗോ പോലുള്ള ചർമ്മ അവസ്ഥകൾ ഉണ്ടായിരിക്കുന്നവർക്കും, കെലോയിഡ്, ഹൈപ്പർട്രോഫിക് സ്കാർ എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളവർക്കും മൈക്രോനീഡിലിംഗ് അനുയോജ്യമല്ല.

Tags:    
News Summary - Dermapen for skin care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.