ക്ഷയ രോഗികൾ കോവിഡ് പരിശോധനയും കോവിഡ് രോഗികൾ ക്ഷയ പരിശോധനയും നടത്തണം

ന്യൂഡൽഹി: ക്ഷയ രോഗികൾ (ടി.ബി.) കോവിഡ് പരിശോധനയും, കോവിഡ് രോഗികൾ ക്ഷയ രോഗ പരിശോധനയും നടത്തണമെന്ന് നിർദേശം. ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ക്ഷയ രോഗമുള്ളവരിൽ കോവിഡ് ബാധ ഗുരുതരമാകും. അതിനാൽ, പുതുതായി ക്ഷയ രോഗം കണ്ടെത്തിയവരും ചികിത്സയിലുള്ളവരും കോവിഡ് പരിശോധന നടത്തണം.

കൂടാതെ, കോവിഡ് ബാധിച്ചവർ രണ്ടാഴ്ചയിലധികം നീണ്ട ചുമ, രണ്ടാഴ്ച തുടർച്ചയായി പരനി, മെലിയുക തുടങ്ങിയ അവസ്ഥകളുണ്ടായാലും ക്ഷയ രോഗികളുമായി ബന്ധപ്പെട്ടാലും ടി.ബി അടക്കം ബന്ധപ്പെട്ട പരിശോധനകൾ നടത്തണം -കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നു.

കോവിഡ് 19 വ്യാപനം ആരംഭിച്ചതിനു ശേഷം ടി.ബി കണ്ടെത്തുന്നതിൽ കുറവുണ്ടായി. ജനുവരി മുതൽ ജൂൺ വരെ മുൻ വർഷത്തേതിനേക്കാൾ 26 ശതമാനം കുറവാണുണ്ടായതെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.