ജീവിതശൈലീ രോഗങ്ങളും അനുബന്ധ രോഗങ്ങളുമുള്ളവരിൽ കോവിഡ് മരണം കൂടുന്നു -ആരോഗ്യ മന്ത്രി​​

തിരുവനന്തപുരം: കോവിഡിനോടൊപ്പം പകര്‍ച്ചവ്യാധികളും വെല്ലുവിളിയാണെന്നും ജീവിതശൈലീ രോഗങ്ങളും അനുബന്ധ രോഗങ്ങളുമുള്ളവര്‍ക്കിടയില്‍ കോവിഡ് മരണം കൂടുന്നതായും ആരോഗ്യ മന്ത്രി വീണ ജോർജ്​​. ഇത്തരം മരണങ്ങള്‍ 60 ശതമാനത്തിനു മുകളില്‍ വരും. ജീവിതശൈലീ രോഗങ്ങൾ കുറക്കുന്നതിന്​ ആരോഗ്യ, തദ്ദേശ വകുപ്പുകൾ ഉള്‍പ്പെടെ ഒന്നിച്ച് വലിയ കാമ്പയിനായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാറി​െൻറ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

126 ഹെല്‍ത്ത് ആൻഡ്​​ വെല്‍നസ് സെൻററുകള്‍, 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം, അഞ്ച്​ ജില്ല ആശുപത്രികള്‍, രണ്ട്​ ജനറല്‍ ആശുപത്രികള്‍, രണ്ട്​ കമ്യൂനിറ്റി ഡിസെബിലിറ്റി മാനേജ്‌മെൻറ്​ സെൻറര്‍, ഒരു റീജനല്‍ ഫാമിലി വെല്‍ഫെയര്‍ സ്​റ്റോര്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Covid mortality on rise among people with lifestyle diseases and allied diseases says Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.