കോവിഡ്: ഇന്ത്യയിൽ മരിച്ചത് 5,28,562 പേർ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 5,28,562 പേർ. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്. ചൊവ്വാഴ്ച 32 പേരാണ് മരിച്ചത്. ഇതിൽ 22ഉം കേരളത്തിലാണ്. പശ്ചിമ ബംഗാളിൽ മൂന്ന് പേരും മഹാരാഷ്ട്രയിൽ രണ്ട് പേരും മരിച്ചു.

ചൊവ്വാഴ്ച ഇന്ത്യയിൽ 3,230 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 118 ദിവസത്തിനിടെ രജിസ്റ്റർ ചെയ്ത ഏറ്റവും കുറഞ്ഞ കേസാണിത്. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 4,45,75,473 ആയി. നിലവിൽ സജീവ കേസുകൾ 42,358 ആയി കുറഞ്ഞിട്ടുണ്ട്. ദേശീയ കോവിഡ് മുക്തി നിരക്ക് 98.72 ശതമാനമായി വർധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 1,057 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 1.18 ശതമാനവും പ്രതിവാര സ്ഥിരീകരണ നിരക്ക് 1.58 ശതമാനവുമാണ്. രാജ്യത്ത് ഇതുവരെ 217.82 കോടി ഡോസ് കോവിഡ് വാക്സിൻ നൽകി.

ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 2020 ഡിസംബർ 19നാണ് ഒരു കോടി കടന്നത്. 2021 മേയ് നാലിന് രണ്ട് കോടിയും ജൂൺ 23ന് മൂന്ന് കോടിയും 2022 ജനുവരി 25ന് നാല് കോടി കടന്നു.

Tags:    
News Summary - Covid: 5,28,562 people died in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.