Posted On
date_range Updated On
date_range ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണ നിരക്ക്; 94,052 പേര്‍ക്ക്കൂടി രോഗം
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് മഹാമാരിയുടെ വ്യാപനം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്ക്. 6,148 കോവിഡ് മരണങ്ങള്‍ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ, കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 3,59,676 ആയി.
അതേസമയം, 94,052 പേര്‍ക്ക് കൂടി കോവിഡ് ബാധിക്കുകയും,1,51,367 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,91,83,121 ആയി. ഇതില്‍ 2,76,55,493 പേര്‍ രോഗമുക്തരായി.
11,67,952 പേരാണ് ഇനി ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.