കോവിഡ് വാക്സിൻ ക്ഷാമം: ഉത്പാദനം വർധിപ്പിക്കാൻ കമ്പനികൾ

ന്യൂഡൽഹി: വാക്സിൻ രൂക്ഷമാകുകയും സംസ്ഥാനങ്ങളിൽ വാക്സിൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉത്പാദനം വർധിപ്പിക്കുമെന്നറിയിച്ച് മരുന്ന് കമ്പനികൾ. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അടുത്ത മാസത്തോടെ പ്രതിമാസ ഉത്പാദനം 70 മില്യൺ ഡോസിൽനിന്ന് 100 മില്യൺ ഡോസ് ആക്കി ഉയർത്തുമെന്നാണ് റിപ്പോർട്ട്.

രണ്ട് ലക്ഷം ഡോസുള്ള പ്രതിമാസ ഉത്പാദനം അഞ്ച് ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി.

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായതോടെ വാക്സിനേഷൻ വർധിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. പരമാവധി ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി രോഗവ്യാപനം തടയുകയും ഗുരുതരാവസ്ഥ ഒഴിവാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

അതേസമ‍യം, 24 മണിക്കൂറിനിടെ രാജ്യത്ത് 1,45,384 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന നിരക്കാണിത്. 794 പേരുടെ മരണവും സ്ഥിരീകരിച്ചു. 77,567 പേർ ഇന്നലെ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Companies to Increase Production of Covid Vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.