കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ഒരു പാദമോ ഇരു പാദങ്ങളോ കാല്‍ കുഴയില്‍ നിന്നും അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട്. കുട്ടി ജനിച്ച ആദ്യ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചികിത്സ ആരംഭിക്കുകയും അഞ്ച് വയസ്സ് ആകുമ്പോഴേക്കും കുട്ടിയുടെ കാല്‍ പാദങ്ങള്‍ പൂര്‍ണമായി നിവര്‍ന്നു സാധാരണ നിലയില്‍ എത്തുകയും ചെയ്യുന്നതാണ് ചികിത്സ രീതി.
കൃത്യമായി ചികിത്സ തുടരുക എന്നത് വളരെ പ്രധാനമാണ്. ജില്ലയില്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ക്ലബ് ഫൂട്ടിനുള്ള ചികിത്സ സൗകര്യം ലഭ്യമാണ്. ജില്ലയിലെ ഡെലിവറി പോയൻറുകളില്‍ ആര്‍.ബി.എസ്.കെ പദ്ധതിയുടെ ഭാഗമായിട്ടുള്ള ന്യൂ ബോണ്‍ സ്‌ക്രീനിങ്ങിലൂടെ കണ്ടെത്തുന്ന കുട്ടികളെ ഈ സെന്ററുകളിലേക്കു റഫര്‍ ചെയ്യുകയും ആവശ്യമായ ചികിത്സ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു.
കാസർകോട് ജില്ലയിൽ ഇതു വരെയായി 28 ക്ലബ് ഫൂട്ട് രോഗികള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഫോണ്‍ 9946900792
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.