ആലപ്പുഴ: തലവടിയിൽ 48കാരൻ കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിൽ ജാഗത്രനിർദേശവുമായി ആരോഗ്യവകുപ്പ്. കോളറ സംശയിക്കുന്ന സാഹചര്യത്തിൽ വയറിളക്ക രോഗങ്ങൾക്കെതിരെ പ്രദേശത്ത് പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ് പറഞ്ഞു. തുടക്കത്തിലെ വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ കോളറ മരണകാരണമാകും.
കഞ്ഞിവെള്ളം പോലെ മലവിസർജ്ജനം നടത്തുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഇതു കൂടാതെ ഛർദിയുമുണ്ടാകും. ഇടതടവില്ലാതെയുള്ള മലവിസർജ്ജനവും ഛർദിയും മൂലം രോഗിയുടെ ശരീരത്തിൽ നിന്ന് വളരെവേഗം ജലാംശം നഷ്ടപ്പെടും. നിർജലീകരണത്തെ തുടർന്ന് മൂത്രത്തിന്റെ അളവും കുറയും. ഇതു വൃക്കയുടെ പ്രവർത്തനത്തെ താളംതെറ്റിക്കും.
വിബ്രിയോ ബാക്ടീരിയയാണ് രോഗകാരി. കുഞ്ഞുങ്ങളിലും വയോജനങ്ങളിലും രോഗം പെട്ടന്ന് മാരകമാകും. മഴക്കാലം മുന്നിൽ കണ്ട് വയറിളക്കരോഗങ്ങൾക്കെതിര പ്രതിരോധം തീർക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് വിപുലമായ കാമ്പയിൻ വരും ദിവസങ്ങളിൽ നടത്തും.
ഇക്കാര്യം ശ്രദ്ധിക്കുക
പ്രതിരോധമാർഗം
രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടന്ന് വിദഗ്ധ ചികിത്സ നൽകണം. അതുവരെ ഒ. ആർ. എസ് ലായനിയും ഉപ്പിട്ട കഞ്ഞി വെള്ളവും ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാ വെള്ളവും തുടർച്ചയായി രോഗിക്ക് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.