35 ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 60,000ത്തിലേറെ ആളുകൾ -ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ചൈന

ബെയ്ജിങ്: 35 ദിവസം കൊണ്ട് 60,000ത്തിലേറെ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചതായി ചൈന. ഏറെ വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കുമൊടുവിലാണ് ചൈന കോവിഡ് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

ഡിസംബർ എട്ടിനും ജനുവരി 12നുമിടെ രാജ്യത്ത് 60,000ത്തിലേറെ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചതായാണ് ചൈന വെളിപ്പെടുത്തിയത്. രാജ്യത്ത് കോവിഡ് ബാധിതരുടെ നിരക്ക് ഏറ്റവും ഉയർന്ന നിലയിലാണ്. സീറോ കോവിഡ് നയം എടുത്തുകളഞ്ഞതിനു ശേഷം ആദ്യമായാണ് ചൈന കോവിഡ് മരണനിരക്ക് പുറത്തുവിടുന്നത്. മരിച്ചവരുടെ ശരാശരി പ്രായം 80 വയസ് ആണ്.കോവിഡ് ബാധിച്ചവരിൽ 90 ശതമാനം ആളുകളും 65 വയസിനു മുകളിൽ ഉള്ളവരാണ്.

5503 മരണങ്ങൾ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിച്ചാണെന്ന് നാഷനൽ ഹെൽത്ത് മിഷനു കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോ മേധാവി ജിയാവോ യഹുയി പറഞ്ഞു. അർബുദം, ഹൃദ്രോഗസംബന്ധമായ രോഗങ്ങൾ എന്നിവ മൂലമാണ് 54,435 പേർ മരിച്ചത്.

കൃത്യമായ കോവിഡ് കണക്കുകൾ പുറത്തുവിടാത്ത ചൈനയെ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന രൂക്ഷമായി വിമർശിച്ചിരുന്നു.

Tags:    
News Summary - China records almost 60,000 Covid-related deaths after abrupt shift in policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.