ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ, മുതിർന്നവർക്കുള്ള അധിക ഡോസ് എന്നിവ സംബന്ധിച്ച പദ്ധതി കേന്ദ്രസർക്കാർ രണ്ടാഴ്ചക്കകം രൂപപ്പെടുത്തിയേക്കും. പ്രതിരോധ കുത്തിവെപ്പുകൾ സംബന്ധിച്ച കേന്ദ്രസർക്കാറിെൻറ ദേശീയ സാങ്കേതിക ഉപദേശകസമിതി അടുത്ത ദിവസം വിഷയം ചർച്ച ചെയ്യും.
18ൽ താഴെ പ്രായമുള്ളവരിൽ മറ്റു രോഗങ്ങൾ അലട്ടുന്നവർക്ക് ജനുവരിയിൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങുമെന്നാണ് സൂചന. മറ്റു കുട്ടികൾക്ക് മാർച്ച് മുതൽ നൽകാനാണ് ഉദ്ദേശ്യം. കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയിരിക്കെ, ഇനിയും അവർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ വൈകരുതെന്നാണ് സമിതി അംഗങ്ങളുടെ കാഴ്ചപ്പാട്. മുതിർന്നവരുടെ കാര്യത്തിൽ അധിക ഡോസ് നൽകുകയാണോ, ബൂസ്റ്റർ ഡോസ് നൽകുകയാണോ വേണ്ടതെന്ന നയരൂപകർത്താക്കളുടെ ചർച്ച ആഗോളതലത്തിൽ നടന്നുവരുന്നുണ്ട്.
ഇന്ത്യയിൽ മുതിർന്നവർക്ക് ഒരു ഡോസെങ്കിലും കിട്ടിയെന്നിരിക്കെ, ഇനി കുട്ടികളിൽ കേന്ദ്രീകരിക്കണമെന്ന് വിദഗ്ധർ പറയുന്നു. രണ്ടു വാക്സിൻ എടുത്ത മുതിർന്നവർക്ക് ചില രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. മുതിർന്നവരുടെ കാര്യത്തിലുള്ള തുടർ പദ്ധതിയും സമിതിയാണ് ശിപാർശ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.