വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ വേണം ജാഗ്രത

കൊല്ലം: ചുട്ടുപൊള്ളുന്ന വെയിലിനും ചൂടിനുമൊപ്പം വേനല്‍ക്കാലത്ത് സാധാരണമായ ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്.

  • മലത്തില്‍ രക്തം, അതിയായ വയറിളക്കവും ഛര്‍ദിയും, വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, അപസ്മാരം എന്നിവ ഉണ്ടായാല്‍ പാനീയങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ അടിയന്തര വൈദ്യസഹായം തേടണം
  • ദിവസങ്ങളോളം നീളുന്ന പനി, ദേഹവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയ്ഡ് ലക്ഷണങ്ങള്‍.
  • കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം.
  • ടാപ്പില്‍ നിന്നുള്ള വെള്ളം കുടിക്കുന്നതും വഴിയോരത്ത് നിന്ന് ഐസ് വാങ്ങി കഴിക്കുന്നതും ഒഴിവാക്കണം.
  • ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍.
  • രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.

പാനീയ ചികിത്സ പ്രധാനം

വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെട്ട് മരണംവരെ സംഭവിക്കാം. വയറിളക്ക രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ പാനീയ ചികിത്സ തുടങ്ങണം.

ഇതിനായി ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കട്ടി കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, തിളപ്പിച്ചാറിയ വെള്ളത്തില്‍ തയാറാക്കിയ ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങവെള്ളം എന്നിവ ഇടക്കിടെ നല്‍കണം

ശ്രദ്ധിക്കാം

  • ടാങ്കറുകളില്‍ ജലവിതരണം നടത്തുമ്പോള്‍ രജിസ്റ്റര്‍ ചെയ്യണം. കുടിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തണം. വെള്ളനിറത്തിലെ കോട്ടിങ് ഉള്ള ടാങ്കുകള്‍ ഉപയോഗിക്കണം.
  • കിണറുകളിലെ വെള്ളം പരിശോധനക്ക് വിധേയമാക്കുകയും ക്ലോറിനേഷന്‍ ചെയ്യുകയും വേണം.
  • ശുചിമുറി മാലിന്യം കുടിവെള്ള സ്രോതസ്സുമായി കലരാതെ ശ്രദ്ധിക്കണം.
  • കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. ടാപ്പില്‍ നിന്നുമുള്ള വെള്ളം കുടിക്കുന്നതും വഴിയോരത്ത് നിന്ന് ഐസ് വാങ്ങിച്ചു കഴിക്കുന്നതും ടൈഫോയ്ഡ് പോലെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകും.
  • ചടങ്ങുകള്‍ക്കും മറ്റും നല്‍കുന്ന വെല്‍ക്കം ഡ്രിങ്ക് ശുദ്ധമായ വെള്ളവും ഐസും ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തയതിന്‌ശേഷം മാത്രം ഉപയോഗിക്കണം.
  • നന്നായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കരുത്.
  • പുറമേ നിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും കഴിവതും ഒഴിവാക്കുക. പുറത്തുപോകുമ്പോള്‍ കുടിവെള്ളം കരുതുക.
  • ആഹാരത്തിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.
  • പാത്രങ്ങള്‍ ശുദ്ധവെള്ളത്തില്‍ കഴുകി വൃത്തിയാക്കി ഉപയോഗിക്കണം.
  • പനി, വയറിളക്കം, ഛര്‍ദി ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡിന്റെ മാത്രമല്ല ജലജന്യരോഗങ്ങളുടെ കൂടി ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശപ്രകാരം ചികിത്സ തേടണം.
Tags:    
News Summary - Caution should be exercised against summer diseases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.