മിതമായ അളവിലുള്ള മദ്യം പോലും തലച്ചോറിനെ ചുരുക്കും; ദീർഘകാല മദ്യപാനം ഡിമെൻഷ്യക്ക് കാരണമാകും

"ഹൃദയത്തെ സംരക്ഷിക്കുക എന്നാൽ തലച്ചോറിനെ സംരക്ഷിക്കുക എന്നതാണ്. മദ്യം ഇത് രണ്ടിനെയും നശിപ്പിക്കും." ഹൃദ്രോഗ വിദഗ്ദൻ ഡോ.അലോക് ചോപ്ര തന്‍റെ സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചതാണിത്. മിതമായി അളവിലായാലും മദ്യം സുരക്ഷിതമല്ലെന്നും അത് തലച്ചോറ് ചുരുങ്ങാൻ കാരണമാകുമെന്നുമാണ് അദ്ദേഹം കുറിച്ചത്.

തുടർച്ചയായി മദ്യം കഴിക്കുന്നത് തലച്ചോറിനെ ചുരുക്കുകയും അത് ഓർമ ശക്തിയെ ബാധിക്കുകയും ചെയ്യും. മദ്യപാനം ഉറക്കത്തെ ബാധിക്കും. അത് ഓർമ, ശ്രദ്ധ, കാര്യങ്ങൾ ചെയ്യാനുള്ള ശേഷി എന്നിവയെ തടസ്സപ്പെടുത്തുകയും ഡിമെൻഷ്യയിലേക്ക് വഴി തെളിയിക്കുകയും ചെയ്യും.

മദ്യം ആൻസൈറ്റി, വിഷാദം, മൂഡ് സ്വിങ്സ് തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ഡോക്ടർ പറയുന്നു. ഒപ്പം ഇൻഫ്ലമേഷൻ വർധിപ്പിച്ച് ന്യൂറോണുകളെ നശിപ്പിക്കുമെന്നും..

മദ്യം 5 തരത്തിലാണ് തലച്ചോറിനെ ബാധിക്കുന്നതെന്ന് ഡോക്ടർ വിശദീകരിക്കുന്നു

തലച്ചോറ് ചുരുങ്ങൽ

തുടർച്ചയായി മദ്യം കഴിക്കുന്നത് തലച്ചോറ് ചുരുങ്ങാൻ കാരണമാകും. തീരുമാനമെടുക്കാനുള്ള ശേഷിയെയും ഓർമ ശക്തിയെയുമാണ് ഇത് കൂടുതൽ ബാധിക്കുക.

ന്യൂറോ ഇൻഫ്ലമേഷൻ

മദ്യപാനം ഇൻഫ്ലമേഷൻ വർധിപ്പിച്ച് ന്യുറോണുകളെ തകരാറിലാക്കും.

ഉറക്കമില്ലായ്മ

മദ്യപാനം ഉറക്കമില്ലായ്മക്ക് കാരണമാവുകയും അത് ഓർമക്കുറവിലേക്ക് വഴി വെക്കുകയും ചെയ്യും.

കോഗ്നിറ്റീവ്

സ്ഥിരമായ മദ്യപാനം ഓർമ കുറവ്, ശ്രദ്ധക്കുറവ്, ഡിമെൻഷ്യ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും.

വൈകാരിക മാറ്റങ്ങൾ

തുടർച്ചയായ മദ്യപാനം വൈകാരിക തലത്തെ ബാധിക്കുകയും ഡിമെൻഷ്യക്ക് കാരണമാവുകയും ചെയ്യും.

Tags:    
News Summary - cardiologist says even moderate alcohol can literally shrink your brain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.