സ്‌കൂളിലേക്ക് മടങ്ങാം; ആരോഗ്യത്തോടെ പഠിക്കാം: നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും സംസ്ഥാനം പൂര്‍ണ തോതില്‍ കോവിഡില്‍ നിന്ന് മുക്തമല്ലെന്നും അതിനാല്‍ തന്നെ വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷാകർത്താക്കള്‍ക്കും കരുതല്‍ ആവശ്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികളെ മാസ്‌ക് ധരിപ്പിച്ച് മാത്രം സ്‌കൂളിലേക്കയക്കണം.

രോഗലക്ഷണങ്ങളുള്ളവര്‍ സ്‌കൂളില്‍ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷാകർത്താക്കളും ദിവസവും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാന്‍ ശേഷിക്കുന്ന 12 വയസ്സിന് മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണം. മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
•മാസ്‌ക് ധരിക്കാതെ ആരും സ്‌കൂളിലെത്തരുത്
•നനഞ്ഞതോ കേടായതോ ആയ മാസ്‌ക് ധരിക്കരുത്
•കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.
•പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരോ സ്‌കൂളില്‍ പോകരുത്.
•അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം
•12 വയസ്സിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും വാക്‌സിനെടുക്കണം.
•മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ശ്രദ്ധ വേണം
•വെള്ളിയാഴ്ചകളില്‍ ഡ്രൈ ഡേ ആചരിക്കണം
Tags:    
News Summary - Can go back to school; Learn with Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.