ന്യൂഡൽഹി: ഒമിക്രോണിനെതിരെ കോവിഡ് വാക്സിെൻറ ബൂസ്റ്റർ ഡോസ് ഫലപ്രദമാണെന്ന് ശാസത്രജ്ഞർ. രണ്ടുഡോസുകൾക്ക് ശേഷമുള്ള ബൂസ്റ്റർ ഡോസ് ശരീരത്തിൽ ആൻറിബോഡിയുടെ സാന്നിധ്യം വർധിപ്പിക്കുമെന്നും ലക്ഷണങ്ങളോടെയുള്ള ഒമിക്രോൺ ബാധക്കെതിരെ പ്രതിരോധമാകുമെന്നും പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ പറഞ്ഞു.
കടുത്ത രോഗബാധയുടെ സാഹചര്യത്തിൽ രണ്ടുഡോസുകൾ എത്രത്തോളം ഫലപ്രദമാകുമെന്ന് നമുക്കറിയില്ല. ഇന്ത്യൻ വാക്സിനുകളായ കോവിഷീൽഡും കോവാക്സിനും ഒമിക്രോണിനെതിരെ എങ്ങനെ പ്രവർത്തിക്കുമെന്നത് സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ട്.
ഒപ്പം ബൂസ്റ്റർ ഡോസിെൻറ നയവും രൂപവത്കരിക്കണം. ഏതുവാക്സിനാണ് ഉപയോഗിക്കേണ്ടത്, ആർക്കൊക്കെ നൽകണം, എപ്പോൾ നൽകണം, കുട്ടികൾക്കുള്ള വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നയം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൂസ്റ്റർ ഡോസിനായി ഇന്ത്യയിൽ പരിഗണിക്കാവുന്നത് നാലുവാക്സിനുകളാണ്.
കോവാക്സിൻ ലഭിച്ചവർക്ക് കോവിഷീൽഡും തിരിച്ചും നൽകാം. സൈകോവ് ഡി, കോവോവാക്സ്, എന്നിവയും പരിഗണിക്കാമെന്നും ഡോ. ഷാഹിദ് ജമീൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.