കോവിഡ്​ നേസൽ വാക്​സിന്‍റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായി

ന്യൂഡൽഹി: ഭാരത്​ ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡ്​ വികസി​പ്പിച്ചെടുത്ത ആദ്യ കോവിഡ്​ നേസൽ വാക്​സിന്‍റെ (BBV154 (കോവാക്സിൻ)) മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായി. മൂന്നാംഘട്ട ഹ്യൂമൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള ഡാറ്റകൾ ദേശീയ റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരത്തിനായി കമ്പനി സമർപ്പിച്ചു.

സുരക്ഷിതത്വവും രോഗപ്രതിരോധ ശേഷിയും അടിസ്ഥാനമാക്കി 3100 കാര്യങ്ങളിൽ ആദ്യ ഡോസ് പരീക്ഷിക്കുകയും കോവാക്സിനുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ 14 ട്രയൽ സൈറ്റുകളിലാണ് പരീക്ഷണം നടന്നത്.

2021 ആഗസ്റ്റിലാണ് ഭാരത്​ ബയോടെക്​ വികസി​പ്പിച്ചെടുത്ത ആദ്യ കോവിഡ്​ നേസൽ വാക്​സിന്‍റെ മൂന്നും നാലും ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ​അനുമതി ലഭിച്ചത്. 18നും 60നും ഇടയിൽ പ്രായമുള്ളവരിൽ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം പൂർത്തിയാക്കിയിരുന്നു.

കൈയിൽ കുത്തിവെപ്പിലൂടെ നൽകുന്ന വാക്​സിന്​ പകരം മൂക്കിലൂടെ തുള്ളിമരുന്ന്​ രീതിയിൽ നൽകുന്ന വാക്​സിനാണ്​ നേസൽ വാക്​സിൻ. മൂക്കി​ൽ നിന്ന്​ നേരിട്ട്​ ശ്വസന പാതയിലേക്ക്​ വാക്​സിൻ എത്തിക്കുകയാണ്​ ഇവയുടെ ലക്ഷ്യം. വാക്​സിൻ സ്വീകരിക്കാൻ കുത്തിവെപ്പിന്‍റെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ്​ പ്രധാന ഗുണം.

നേസൽ സ്​പ്രേ കുട്ടികൾക്കായിരിക്കും കൂടുതലായി ഉപയോഗിക്കാൻ കഴിയുക. മുതിർന്നവരിലും ഇവ ഫലപ്രദമായി ഉപയോഗിക്കാനാകും. കൂടാതെ ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടമോ സഹായ​മോ ഇല്ലാതെ വാക്​സിൻ സ്വീകരിക്കാനും സാധിക്കും.

Tags:    
News Summary - Bharat Biotech completes phase 3 trial of intranasal Covid vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.