ജപ്പാനിൽ കോവിഡിൻെറ മറ്റൊരു വകഭേദം കണ്ടെത്തി

ടോക്യോ: കൊറോണ വൈറസിന് മറ്റൊരു വകഭേദം കൂടി കണ്ടെത്തി. ബ്രിട്ടനു ശേഷം ജപ്പാനിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ബ്രസീലിൽ നിന്നെത്തിയ നാലു യാത്രക്കാരിൽ പുതിയ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

ബ്രസീലിലെ ആമസോൺ സ്റ്റേറ്റിൽ നിന്നാണ് വൈറസ് ബാധിതർ ജപ്പാനിലെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ വൈറസിന് 12 ജനിതകമാറ്റങ്ങളുണ്ടെന്നും അതില്‍ രണ്ടെണ്ണമാണ് ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതെന്നും ബ്രിസീല്‍ പറയുന്നു. ജനുവരി രണ്ടിനാണ് യാത്രക്കാർ ടോക്യോ വിമാനത്താവളത്തിലെത്തിയത്. ഒരാൾക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടപ്പോൾ മറ്റൊരു യാത്രക്കാരന് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ജപ്പാനിൽ കണ്ടെത്തിയത് ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വൈറസുകളിൽനിന്ന് വേറിട്ടതാണെന്നാണ് റിപ്പോർട്ട്. ഈ വൈറസിനെതിരെ നിലവിലെ വാക്സിൻ ഫലപ്രദമാകുമോ എന്ന കാര്യത്തിൽ ഗവേഷണം പുരോഗമിക്കുകയാണ്.

പുതിയ വൈറസ് വകഭേദം അതിതീവ്ര പകർച്ചാ സാധ്യതയുള്ളതാണോ എന്ന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പകർച്ചവ്യാധികളുടെ തലവൻ തകജി വകിത പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.