തീവ്രമായ ഉത്കണ്ഠയും, പ്രത്യക്ഷമായ കാരണമൊന്നുമില്ലാതെ ശരീരം വിവിധ രീതിയിൽ പ്രതികരിക്കുകയും ചെയ്യുന്നുണ്ടോ ? പെട്ടെന്നുണ്ടാകുന്ന ഈ അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് പാനിക് അറ്റാക്ക്. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനിൽക്കൂ. ഉറങ്ങുന്ന സമയത്തുപോലും പരിഭ്രമ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതിനാൽ ഇത്തരം രോഗികൾ എല്ലായ്പ്പോഴും അമിത ആശങ്ക പ്രകടിപ്പിക്കുന്നു. ഇവർ പൊതുസ്ഥലങ്ങളിൽനിന്നും പ്രത്യേകിച്ച് തിക്കും തിരക്കുമുള്ള സ്ഥലങ്ങളിൽനിന്നും വിട്ടുനിൽക്കും.
ഭ്രാന്തനാകുമോ, ഹൃദയാഘാതം ഉണ്ടാകുമോ, മരിക്കുമോ എന്ന നിരന്തരമായ ഭയം, നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയേക്കാവുന്ന പരിഭ്രാന്തമായ ചിന്തകളുടെ ചില ഉദാഹരണങ്ങൾ മാത്രമാണ്.
ചിന്തകളുടെ വേലിയേറ്റത്താൽ പെട്ടെന്നുണ്ടാകുന്ന ഉത്കണ്ഠാരോഗമാണ് പാനിക് ഡിസോർഡർ. സമ്മർദകരമായ അല്ലെങ്കിൽ അപകടകരമായ സാഹചര്യത്തോടുള്ള സ്വാഭാവിക പ്രതികരണമാകാമിത്. പാനിക് ഡിസോർഡർ അല്ലെങ്കിൽ പാനിക് അറ്റാക്കുകൾ ട്രിഗർ ചെയ്യുന്ന ഘടകങ്ങളില്ലാതെയും സംഭവിക്കാറുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പാനിക് അറ്റാക്ക് വളരെ സാധാരണമായിരിക്കുന്നു. ഹൃദയാഘാതമാണോ ഇതെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. രണ്ടും വ്യത്യസ്തമാണ്.
ചികിത്സ: പാനിക് അറ്റാക്സ് കൗൺസലിങ്ങാണ് പ്രധാന ചികിത്സ. ആൻക്സിയോലിറ്റിക്സ്, ആന്റി ഡിപ്രസന്റ്സ് തുടങ്ങിയ മരുന്നുകൾ പാനിക് അറ്റാക്കുകൾക്ക് ഫലപ്രദമാണ്. പരമാവധി റിലാക്സാകാനുള്ള ശ്രമങ്ങളും നടത്തണം.
ആൻറി-ഡിപ്രസന്റുകളോ കോഗ്നിറ്റിവ് ബിഹേവിയറൽ തെറപ്പിയോ (സി.ബി.ടി) ഉപയോഗിച്ച് ചികിത്സിക്കാം. പാനിക് അറ്റാക്കുകളുടെ ലക്ഷണങ്ങൾ അപകടകരമല്ല, പക്ഷേ വളരെ ഭയപ്പെടുത്തുന്നതാണ്.
രോഗമില്ലാത്ത സമയങ്ങളിൽ ശാന്തമായ മനസ്സോടെയും വ്യക്തമായ ബോധത്തോടെയും മാത്രം ചിന്തിക്കുക. അപ്പോൾ ശരിയായ തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് കഴിയും.
ഡോ. മുഹമ്മദ് യൂസഫ്
സ്പെഷ്യലിസ്റ്റ് സൈക്കാസ്ട്രിസ്റ്റ്
ആസ്റ്റർ ക്ലിനിക്ക്, മുത്തീന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.