56 ദശലക്ഷം മനുഷ്യരിൽ നടത്തിയ വിശകലനത്തിൽ വായു മലിനീകരണം ഒരു പ്രത്യേക തരം ഡിമെൻഷ്യ( മറവിരോഗം) ക്കുള്ള സാധ്യതയേറ്റുന്നതായി കണ്ടെത്തി. ‘സയൻസ്’ മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വായുമലിനീകരണത്തിന് നിരന്തരം വിധേയമാകുന്നത് ‘ലെവി ബോഡി ഡിമെൻഷ്യ’ വരാനുള്ള സാധ്യത വർധിപ്പിക്കുന്നതായാണ് കണ്ടെത്തൽ. ഇത് അൽഷിമേഴ്സിനും വാസ്കുലർ ഡിമെൻഷ്യക്കും ശേഷം മൂന്നാമത്തെ സ്വാഭാവിക മറവി രോഗമായിട്ടാണ് പഠനം പറയുന്നത്.
2.5 മൈക്രോ മീറ്ററിൽ താഴെ മാത്രം വ്യാസമുളള വായുവിലൂടെ സഞ്ചരിക്കുന്ന സൂക്ഷ്മ കണികകൾ പാർക്കിന്‍സൺ രോഗത്തിനും സാധ്യത വർധിപ്പിക്കുമെന്ന് പഠനം പറയുന്നു. വാഹനങ്ങൾ പുറത്തുവിടുന്ന പുക, വ്യാവസായിക ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോഴും മരങ്ങൾ കത്തിക്കുമ്പോഴും പുറത്തുവിടുന്ന കരി തുടങ്ങിയവയിൽ നിന്നാണ് ഈ സൂക്ഷ്മ കണികകൾ പുറത്തുവരുന്നത്.
ഇവയുമായി ദീർഘദേരം സമ്പർക്കത്തിലാകുന്നത് ലെവി ബോഡി ഡിമെൻഷ്യയോ അല്ലെങ്കിൽ പാർക്കിൻസൺ രോഗം ഉണ്ടാകുന്നതും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നു. ജനിതകപരമായി അതിന് സാധ്യതയുളള ആളുകളിൽ അതിന്‍റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നുവെന്നും ആസ്ട്രേലിയയിലെ സിഡ്നി യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ക്ലീനീഷ്യനും ന്യൂറോസയന്‍റിസ്റ്റുമായ ഹുയി ചെൻ പറയുന്നു.
ലെവി ബോഡി ഡിമെൻഷ്യ
രണ്ട് വ്യത്യസ്ത തരം മറവിരോഗത്തെ സൂചിപ്പിക്കുന്ന ഒരു പൊതു പദമാണ് ലെവി ബോഡി ഡിമെൻഷ്യ. ലെവി ബോഡികളുടെ അടിഞ്ഞുകൂടൽ ,തലച്ചോറിലെ അസാധാരണമായ പ്രോട്ടീൻ നിക്ഷേപം, ചിന്ത,ചലനം , ഓർമശക്തി എന്നിവയെ ബാധിക്കുന്ന അവസ്ഥയാണ്. പാർക്കിന്‍സൺ രോഗവുമായി ലെവി ബോഡി ഡിമെൻഷ്യക്ക് അടുത്ത ബന്ധമാണുളളത്.
രണ്ട് സാഹചര്യങ്ങളിലുംതലച്ചോറിലെ നാഡികോശങ്ങളിൽ ലെവി ബോഡികൾ എന്നറിയപ്പെടുന്ന എ-സിൻ പ്രോട്ടീനുകൾ അടിഞ്ഞുകൂടുന്നത് മൂലമാണ് ഡിമെൻഷ്യ ഉണ്ടാകുന്നത്. പാർക്കിന്‍സൺ രോഗമുൾപ്പെടെ ന്യൂറോഡീജനറേറ്റീവ് (ഭേദമാക്കാനാവാത്ത)രോഗങ്ങൾ ഉണ്ടാകാനുളള സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.