ഹൃദയ ധമനിയില്‍ കാല്‍ഷ്യം ബ്ലോക്കിന് ഷോക് വേവ് ചികിത്സയുമായി അടൂര്‍ ലൈഫ് ലൈന്‍

അടൂര്‍: ഹൃദയ ധമനിയില്‍ ഉണ്ടാകുന്ന കാല്‍ഷ്യം ബ്ലോക്കിന് ഷോക് വേവ് ചികിത്സ വിജയകരമായി അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി നടപ്പാക്കി. ഹൃദയത്തിലെ കൊറോണറി രക്തധമനികളിലെ കാല്‍ഷ്യം അടിഞ്ഞു കൂടിയുള്ള ബ്ലോക്കുകള്‍ സര്‍ജറി കൂടാതെ ആൻജിയോപ്ലാസ്റ്റി വഴി നീക്കം ചെയ്യുന്നതിനായുള്ള നൂതന ചികിത്സാരീതിയായ ഇന്‍ട്രാ വാസ്‌ക്കുലാര്‍ ലിത്തോ ട്രിപ്‌സി (IVL) ഉപയോഗിച്ചുള്ളതാണ് ഈ ചികിത്സാരീതി.

ലൈഫ് ലൈന്‍ ഹാര്‍ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സല്‍ട്ടന്‍റ് കാർഡിയോളജിസ്റ്റുമാരായ ഡോ. സാജന്‍ അഹമ്മദ്, ഡോ. ശ്യാം ശശിധരന്‍, ഡോ. വിനോദ് മണികണ്ഠന്‍, ഡോ. കൃഷ്ണമോഹന്‍, ഡോ. ചെറിയാന്‍ ജോര്‍ജ്, ഡോ. ചെറിയാന്‍ കോശി എന്നിവര്‍ അടങ്ങുന്ന ടീമാണ് 78ഉം 58ഉം വയസുള്ള രണ്ടു രോഗികള്‍ക്ക് ഈ ചികിത്സ വിജയകരമായി നടത്തിയത്.

നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന അള്‍ട്രിയോണ്‍ OCT (ഒപ്റ്റിക്കല്‍ കൊഹിയെറെന്‍സ് ടോമോഗ്രാഫി) എന്ന കാമറയിലൂടെ കാല്‍ഷ്യം കാണുകയും അള്‍ട്രാസൗണ്ട് കിരണങ്ങള്‍കൊണ്ട് കാല്‍ഷ്യം ബ്ലോക്കുകളെ പൊടിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്ന ഈ ചികിത്സ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ലൈഫ് ലൈന്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സാജന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് മൂലം ഏറ്റവും ശാസ്ത്രീയമായ ചികിത്സ രോഗികള്‍ക്ക് നല്‍കാനാകും എന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Adoor Lifeline with shock wave treatment for calcium block in coronary artery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.