യൂട്യൂബ് വിഡിയോ കണ്ട്, ഇറച്ചിയും ചീസും മാത്രം ഭക്ഷണമാക്കിയ നാൽപതുകാരനെ, കൊഴുപ്പ് പുറത്തുവന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.എസിലെ ഫ്ലോറിഡയിലാണ് സംഭവം. ചീസ്, ബട്ടർ സ്റ്റിക്സ്, ഹാംബർഗർ എന്നിങ്ങനെ രണ്ടേമുക്കാൽ മുതൽ നാലു കിലോവരെ ദിവസവും അകത്താക്കിയ വീരനാണ് കൈപ്പത്തിയിലൂടെയും മറ്റും കൊളസ്ട്രോൾ പുറത്തുവന്ന നിലയിൽ ആശുപത്രിയിയെത്തിയത്. എട്ടുമാസമായി ഇയാൾ കൊഴുപ്പും ഇറച്ചിയുമടങ്ങിയ ഭക്ഷണങ്ങൾ മാത്രമായിരുന്നു കഴിച്ചിരുന്നതെന്ന് യു.എസ്.എ ടുഡെ റിപ്പോർട്ട് ചെയ്തു.
ഭാരം നിയന്ത്രിക്കാനും ഉന്മേഷം ലഭിക്കാനുമുള്ള ഡയറ്റ് പരീക്ഷണം ലക്ഷ്യം കണ്ടുവെങ്കിലും പാർശ്വഫലം പണി തന്നു. കൈവെള്ളയിലും മുട്ടുകളിലും കാൽവെള്ളയിലുമെല്ലാം മഞ്ഞ നിക്ഷേപങ്ങൾ പ്രത്യക്ഷപ്പെട്ടു. ത്വക്കിൽ കൊഴുപ്പ് ശേഖരിക്കപ്പെടുന്ന സാന്തലാസ്മ (Xanthelasma) എന്ന അവസ്ഥയാണിത്. 200-300 ഉണ്ടായിരുന്ന കൊളസ്ട്രോൾ 1000 കടക്കുകയും ചെയ്തു! 200 വേണ്ടിടത്താണിത്. കണ്ണിന് താഴെയും ഇങ്ങനെ കൊഴുപ്പടിയാറുണ്ട്. ത്വക്കിൽ കൊഴുപ്പടിയുന്നത് സാധാരണഗതിയിൽ അപകടകരമല്ലെങ്കിലും ഉയർന്ന കൊളസ്ട്രോൾ കാരണം ഹൃദ്രോഗ, പക്ഷാഘാത സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.