തൊഴിൽ: ഉറക്കം, പാൽക്കട്ടി കഴിക്കൽ; ഡയറി ഡ്രീമർമാർക്ക് ശമ്പളം 81,000

ആരോഗ്യകരമായ ജീവിതശൈലിയിൽ മതിയായ ഉറക്കം ആവശ്യമാണ്. ഉറക്കക്കുറവ് പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. ഇത് പൊണ്ണത്തടി, വിഷാദം, രക്തസമ്മർദം, ഓർമ്മക്കുറവ് എന്നിവക്കുള്ള അപകടസാധ്യതകൾ ഉയർത്തുന്നു. നല്ല ഉറക്കം മെച്ചപ്പെടുത്തുന്നതിന് ഗവേഷണവും വിശകലനവും നടത്തുന്നതിനായി ഒരു സ്ലീപ്പ് ജോലി. സന്നദ്ധ പ്രവർത്തകർക്കായി ജോബ് ഓഫർ ചെയ്തത് മാറ്റേഴ്സ് റിവ്യു കമ്പനി.

സ്ലീപ്പ് ജങ്കി പഠനത്തിനായി അഞ്ച് അമേരിക്കക്കാർ അവരുടെ സ്വപ്നങ്ങളുടെയും പേടിസ്വപ്നങ്ങളുടെയും ഒരു ജേണൽ സൂക്ഷിക്കണം. കൂടാതെ ഓരോ ആഴ്ചയും വിവിധ പാൽക്കട്ടികൾ കഴിക്കാൻ ആവശ്യപ്പെടുന്നു. പഠനം പൂർത്തിയാകുമ്പോൾ കമ്പനി അതിന്റെ 'ഡയറി ഡ്രീമർമാർക്ക്' 1,000 ഡോളർ (81,000 രൂപ) നൽകും.

ഉറക്കത്തിന് മുമ്പ് ചീസ് കഴിക്കുന്നത് പേടിസ്വപ്നങ്ങൾ ഉണ്ടാക്കുമെന്നത് യൂറോപ്യൻ രാജ്യങ്ങളിൽ പരക്കെ പ്രചരിപ്പിക്കുന്ന ഉറക്ക സിദ്ധാന്തങ്ങളിലൊന്നാണ്. അത് പരീക്ഷിക്കാനും പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് പരിശോധിക്കാനുമാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തുന്നത്. ഇത് ശരിയാണെങ്കിൽ വ്യത്യസ്‌ത പാൽക്കട്ടികൾക്ക് മറ്റുള്ളവയേക്കാൾ കൂടുതൽ ഫലമുണ്ടോ എന്നും അന്വേഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു -സ്ലീപ്പ് ജങ്കി പറയുന്നു.

ഡയറി ഡ്രീമർമാർ ഔദ്യോഗിക ചീസ് പരീക്ഷകരായി മാറും. ഉറങ്ങുന്നതിന് മുമ്പ് പലതരം ചീസ് കഴിക്കുന്നത് അവരുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രതികരണം രേഖപ്പെടുത്തും - കമ്പനി അധികൃതർ വിശദീകരിക്കുന്നു.

മാർച്ചിൽ ആരംഭിക്കുന്ന ജോലി മൂന്ന് മാസം തുടരും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് കുറഞ്ഞത് 21 വയസ് പ്രായമുണ്ടായിരിക്കണം. ഉറക്കം ട്രാക്ക് ചെയ്യുന്ന സ്മാർട്ട് വാച്ച് അല്ലെങ്കിൽ ഫിറ്റ്നസ് ട്രാക്കർ ഉണ്ടായിരിക്കണം. സ്ഥിരമായ ഉറക്ക ഷെഡ്യൂൾ വേണം. കൂടാതെ ട്രയൽ സമയത്ത് ഒറ്റക്ക് ഉറങ്ങാൻ കഴിയണം. ആ വ്യക്തിക്ക് കഷ്ടപ്പാടുകൾ ഉണ്ടാകരുത്.

Tags:    
News Summary - Occupation: Sleeping, eating cheese; 81,000 salary for Dairy Dreamers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.